2011, ജൂൺ 23, വ്യാഴാഴ്‌ച

ലോക്പാല്‍ വെള്ളം ചേര്‍ക്കാതെ വിപണിയിലെത്തുമോ ?





രാജ്യത്തെ
ഭരണ-നീതിനിര്‍വഹണ വ്യവസ്ഥിതിയ്ക്ക് മുകളില്‍ അവയുടെ മേല്‍ നിയന്ത്രണാധികാരമുള്ളതും രാഷ്ട്രീയ -ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതി തടയാന്‍ ചുമതലപ്പെട്ടതുമായ ഉന്നത സമിതിയാണ് ജനലോക്പാല്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് .പ്രധാനമന്ത്രിയും സുപ്രീം കോടതിയും പോലും അഴിമതിവിരുദ്ധനിയമത്തിന്‍റെ പരിധിയില്‍ വരണമെന്നാണ് ലോക്പാല്‍ ബില്ലിന്‍റെ സൂത്രധാരനായ ഗാന്ധിയന്‍ അണ്ണാ ഹസാരെയുള്‍പ്പെടുന്ന പൌസമൂഹ പ്രതിനിധികളുടെ പ്രധാന ആവശ്യം .എന്നാല്‍ ഭരണഘടനയ്ക്കും നിയന്ത്രണങ്ങള്‍ക്കും അതീതമായ ലോക്പാല്‍ നിലവില്‍ വന്നാല്‍ അതു സമാന്തര ഭരണ -നീതി നിര്‍വഹണ സംവിധാനമാകുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികളുടെ മറുവാദം.

പൊതു ജനത്തിനു കടിപിടിയിലൊന്നും ഒട്ടും താല്പര്യമില്ല . ഒന്ന് മാത്രം , അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുര്‍വിനയോഗവും പൂര്‍ണമായും തടയണം .അതു പക്ഷെ , രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടുകൊണ്ടാവരുത് . പുതിയ തരം അടിയന്തരാവസ്ഥക്ക്‌ മാത്രമേ ഇത്തരം നിയന്ത്രണങ്ങള്‍ കാരണമാകൂ .ദേശവ്യാപകമായ സംവാദങ്ങളും ചര്‍ച്ചകളും വഴി സമവായത്തിലെത്താന്‍ നമുക്ക് സാധിക്കട്ടെ .


2011, ജൂണ്‍ 24

ശക്തമായ അഴിമതിവിരുദ്ധ നിയമത്തിനു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു ഈ ആഗസ്റ്റ്‌ 15ന് മുമ്പ് സാധിച്ചില്ലെങ്കില്‍ പിറ്റേന്ന് മുതല്‍ നിരാഹാരമെന്ന് അണ്ണാ ഹസാരെ

ജൂലൈ 1 : പ്രധാനമന്ത്രിയും ലോക്പാല്‍ പരിധിയില്‍ വരുന്നതിനോട് യോജിക്കുന്നെന്നും എന്നാല്‍ നീതിന്യായ വ്യവസ്ഥിതി സ്വതന്ത്രമായിരിക്കണമെന്നും മന്‍മോഹന്‍ സിംഗ് .

1 അഭിപ്രായം:

  1. ശക്തമായ അഴിമതിവിരുദ്ധ നിയമത്തിനു രൂപം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു ഈ ആഗസ്റ്റ്‌ 15ന് മുമ്പ് സാധിച്ചില്ലെങ്കില്‍ പിറ്റേന്ന് മുതല്‍ നിരാഹാരമെന്ന് അണ്ണാ ഹസാരെ

    മറുപടിഇല്ലാതാക്കൂ