
തൃശ്ശൂര്‍
തൃശ്ശൂര്‍ നഗരത്തില്‍ നിന്നും രണ്ടു മാസത്തിനിടെ മൂന്നു ലോറികള്‍ മോഷ്ടിച്ച ബിരുദ വിദ്യാര്‍ത്ഥി അറസ്റ്റിലായി .കടബാധ്യതകള്‍ തീര്‍ക്കാനും ആഡംബര ജീവിതം നയിക്കാനുമാണ് കക്ഷി ഈ വേലത്തരം ഒപ്പിച്ചതെന്നാണ് പോലീസ് ഭാഷ്യം.തിരുച്ചിറപ്പള്ളിയിലെ സ്പെയര്‍ പാര്‍ട്സ് മാര്‍ക്കറ്റില്‍ ലോറികള്‍ എത്തിച്ചു പൊളിച്ചു വില്‍ക്കുകയായിരുന്നു .
ഇത്തിക്കണ്ണി കണ്ണ് തള്ളി മൊഴിഞ്ഞത് :-
ബഹു കേമമായി കുട്ടാ ...... നീ മിടുക്കനാ ..... നന്നായി വരും .........
"ഉള്ളത് കൊണ്ട് ഓണം പോലെ" എന്ന പഴഞ്ചൊല്ല് മലയാളികള്‍ മറന്നു തുടങ്ങി . പകരം ദാ ഈ പഴഞ്ചൊല്ല് അക്ഷരം പ്രതി പാലിക്കുകയാണ് - "കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത് ".
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ