2011, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ഭാരതത്തില്‍ ഒളിമ്പിക്സ് നടത്തിയ വര്‍ഷമേത് ?എവിടെ വെച്ച് ?

പൊതു വിജ്ഞാനം പോരാ അല്ലെ ?


സുല്ലിട്ടെങ്കില്‍ ഞാന്‍ പറയാം , 2010 ല്‍ ഡല്‍ഹിയില്‍ വെച്ചാണ് ഭാരതത്തില്‍ ഒളിമ്പിക്സ് നടത്തിയത് .....
ഒളിമ്പിക്സ് എന്ന മഹത്തായ കായിക മാമാങ്കമല്ല , ' അഴിമതി ഒളിമ്പിക്സ് ' എന്ന പള്ളവീര്‍പ്പിക്കല് മാമാങ്കം .
അതെ , ഭാരതത്തിന്റെ യശസ്സുയര്‍ത്തുമെന്നു നമ്മള്‍ കരുതിയ കോമണ്‍ വെല്‍ത്ത് ഗയിംസിനെപ്പറ്റിയാണ്‌ പറഞ്ഞു വരുന്നത് ....... അതിന്റെ സംഘാടകര്‍ സ്വന്തം കീശ മാത്രം വലുതാക്കി ലോകത്തിനു മുന്‍പില്‍ ശത കോടിയിലേറെ വരുന്ന ഭാരതീയരെ നാണം കെടുത്തിയ കഥ ...... കായിക മേളയില്‍ ഓടിയതും ചാടിയതും നീന്തിയതും ഗുസ്തി പിടിച്ചതുമൊന്നും കായിക താരങ്ങളല്ല ........... വന്‍കിട കമ്പനികള്‍ .......... അഴിമതിയില്‍ സ്വര്‍ണം നേടാന്‍ ......

ഈ കായികമേളയില്‍ നടന്ന അഴിമതിയെപറ്റി സീ . എ .ജി . റിപ്പോര്‍ട്ടിലുള്ള പരാമര്‍ശമാണ് ഈ രചനയ്ക്ക് ആധാരം .... കായിക മേളയുടെ അനുബന്ധ കരാറുകള്‍ വഴിയാണ് സംഘാടക സമിതി അധ്യക്ഷനായ സുരേഷ് കല്‍മാഡിയും കൂട്ടരും കോടികളുടെ അഴിമതി നടത്തിയത് . ഇന്ന് സി . എ . ജി റിപ്പോര്‍ട്ട്‌ പാര്‍ലമെന്റ് മുന്‍പാകെ വെയ്ക്കുന്നു .........കുറച്ചു ഒച്ചപ്പാട് മാത്രം .അല്ലാതെ ഒരു ചുക്കും സംഭവിക്കില്ല .

ചക്കരക്കുടത്തില്‍ കയ്യിട്ടു നക്കിയവര്‍ അഴിക്കുള്ളില്‍ പോലും മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലിലെ സൌകര്യങ്ങള്‍ ആസ്വദിച്ചു സസുഖം വാഴുന്നു ..............
അവര്‍ക്ക് 'മറവി ' അനുഗ്രഹമാകുന്ന കാഴ്ചയും നമ്മള്‍ കണ്ടു കഴിഞ്ഞു ...... ഇനി എന്തെല്ലാം .....

മുരളി ; മലയാള സിനിമയുടെ ദേവമുരളി..............

മുരളി ; മലയാള സിനിമയുടെ ദേവമുരളി..............


അതില്‍ മീട്ടിയ ഓരോ കീര്‍ത്തനങ്ങളും ( കഥാപാത്രങ്ങള്‍ ) മലയാളികള്‍ നെഞ്ചിലേറ്റി ...............
പൌരുഷം , വിരഹം, ദീനത , വേദന തുടങ്ങിയ രാഗങ്ങള്‍ ( ഭാവങ്ങള്‍ ) അതീവ ഹൃദ്യമായി ആലപിച്ച മഹാരഥന്‍ ........... പ്രണാമം ................
സിനിമ മരിക്കാത്തിടത്തോളം മുരളി , താങ്കള്‍ അമരന്‍ .......... മലയാളികളുടെ ഇടനെഞ്ചില്‍

'മണിമല കല്യാണിക്ക് 'മദമിളകി മണിമലയാര്‍ കര കവിഞ്ഞൊഴുകുന്നു .......... കഴിഞ്ഞ ദിവസങ്ങളായി പെരുമഴയായിരുന്നു ........... ഞങ്ങളുടെ നാടിന്റെ ജീവനാഡി ......


'മണിമല കല്യാണിക്ക് 'മദമിളകി

മണിമലയാര്‍ കര കവിഞ്ഞൊഴുകുന്നു .......... കഴിഞ്ഞ ദിവസങ്ങളായി പെരുമഴയായിരുന്നു ...........
ഞങ്ങളുടെ നാടിന്റെ ജീവനാഡി ................ എല്ലാമെല്ലാം ........... പക്ഷെ അവള്‍ക്കു മഴക്കാലത്ത് മദമിളകും............ നാട്ടുകാരെ വട്ടം ചുറ്റിക്കും ............ സാരമില്ല ഇത്തിരി കുറുമ്പ് നല്ലതാണ് ........... റോഡായ റോഡും .......... തോടായ തോടും ............വയലായ വയലും .......... എല്ലാം അവള്‍ കൈയ്യടക്കിയിരിക്കുന്നു ........... എന്തെല്ലാം പിഴുതെറിയുമെന്നു ആര്‍ക്കറിയാം ............. ചില വീടിന്റെ പടിക്കല്‍ പോലും അവള്‍ എത്തി ചിന്നം വിളിച്ചു നില്‍ക്കുന്നു .......... വീട്ടുകാര്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറുന്നു ...........കുളത്തൂര്‍മൂഴി പാലത്തില്‍ നിന്ന് അവളുടെ വികൃതികള്‍ ഞങ്ങള്‍ കാണുന്നു .............

2011, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ഇന്ന് ഹിരോഷിമാ ദിനം

തിന്മയുണ്ടെങ്കിലേ നന്മയ്ക്ക് നിലനില്‍പ്പുള്ളൂ ..........
നന്മയുടെ പ്രാധാന്യം എല്ലാവര്‍ക്കും മനസ്സിലാവൂ ............

ചിന്തിച്ചു നോക്കൂ , ലോകത്തിന്റെ ഏതു ഭാഗത്തായാലും തമ്മില്‍ തല്ലുന്ന ആളുകള്‍ ഒരു ഭീകരാക്രമണമോ കൂട്ടക്കൊലയോ മറ്റു അതിക്രമങ്ങളോ ഉണ്ടാകുമ്പോള്‍ ഒത്തൊരുമയോടെ തിന്മയെ എതിര്‍ക്കുന്നു ...
കുറച്ചു നാളത്തേക്കെങ്കിലും...... വീണ്ടും പഴയപടി അടി പിടി , ....... മറ്റൊരു പ്രശ്നം ഉണ്ടാകുന്നത് വരെ ....

ഹിരോഷിമയും , നാഗാസാക്കിയും വേള്‍ഡ് ട്രേഡ് സെന്റെര്‍ ആക്രമണവും , മുംബെയും എല്ലാം ഇത് തെളിയിക്കുന്നു ..........

ഇന്ന് ഹിരോഷിമാ ദിനം ............ ഒരു 'കൊച്ചു കുട്ടി' ( ലിറ്റില്‍ ബോയ്‌ ) മഹാ ഭീകരനായി ഒരു നഗരത്തെയും തലമുറകളെയും പൊള്ളിച്ചത് ...........

അണിചേരാം നമുക്ക് ............... തിന്മയ്ക്കെതിരായ പോരാട്ടത്തില്‍ .......... അണമുറിയാതെ ...........

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എന്‍ഡോസള്‍ഫാന്‍ വിഷയം മറ്റൊരു ടു .ജി . സ്പെക്ട്രമോ ?



എന്‍ഡോസള്‍ഫാന് നിരോധനം ഏര്‍പ്പെടുത്താത്ത കേന്ദ്ര സര്‍ക്കാര്‍ നടപടി മറ്റൊരു വലിയ അഴിമതിയുടെ ( പൂജ്യംവെട്ടു കളി ) സൂചനയല്ലേ നല്‍കുന്നത് . കാസര്‍ഗോട്ടെ നമ്മുടെ കൂടപ്പിറപ്പുകള്‍ അനുഭവിക്കുന്ന ദുര്‍വിധി ഇനിയാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ നമ്മെക്കൊണ്ട് ആവുന്നത് ചെയ്യാം ......... അധികാരികളുടെ കണ്ണ് തുറപ്പിക്കാം ..............

കേരളത്തിന്റെ മുഖ്യമന്ത്രിക്കസേരയില്‍ പുതുമുഖം

സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയ ഇയാള്‍ ഉമ്മന്‍ചാണ്ടിയെ ഓഫീസിലെ കസേരയില്‍ എത്തി ഫോണ്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയെത്തി ആരാണെന്ന് ചോദിച്ചപ്പോള്‍ 'ആം പ്രൈം മിനിസ്റ്റര്‍ ഓഫ് ഇന്ത്യ' എന്നായിരുന്നു ഇയാളുടെ മറുപടി. ഉടന്‍ തന്നെ പോലീസെത്തി അറസ്റ്റ് ചെയ്ത് നീക്കി. ഊളമ്പാറയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്‍

2011, ഓഗസ്റ്റ് 3, ബുധനാഴ്‌ച

എത്ര കോയിന്‍ കിട്ടും മോനെ

കഴിഞ്ഞ ദിവസം വീട്ടിലേയ്ക്ക് വന്നപ്പോള്‍ അച്ഛന്‍ സിറ്റ് ഔട്ടില്‍ ഇരുന്നു പത്രം വായിക്കുന്നു . അഞ്ച് കോടി രൂപ സമ്മാനമുള്ള ഓണം ബംബര്‍ ലോട്ടറി എടുത്തെന്ന് ഞാന്‍ പറഞ്ഞു . ഉടന്‍ അടുക്കളയില്‍ നിന്ന് വന്നു ഒരശരീരി -" എത്ര 'കോയിന്‍ ' കിട്ടും മോനെ ?"- അമ്മയാണ് , എത്ര പവന്‍ സ്വര്‍ണം വാങ്ങാന്‍ പറ്റും എന്നറിയാര്‍ . പൊന്നും വില എന്നതു അക്ഷരാര്‍ത്ഥത്തില്‍ സത്യമായിരിക്കുന്നു . എന്തൊരു അന്തം വിട്ട പോക്കാണ് , സ്വര്‍ണ വില . ദാ ഇന്ന് ഗ്രാമിന് എഴുപത് രൂപ കൂടി , പവന് റെക്കോറ്ഡ് വിലയായ 17960 രൂപയിലെത്തിയിരിക്കുന്നു .............. എങ്ങോട്ടാണെങ്ങോട്ടാണീത്തിടുക്കം !